വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു

214

തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശ്ശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുത്തു. ഡി.ജി.പി യുടെ നിര്‍ദേശ പ്രകാരം തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് ഐ.പി.സി 228 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മുന്‍ സ്പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണന്‍ പീഡനത്തെ സംബന്ധിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പീഡനക്കേസിലെ പരാതിക്കാരായ യുവതിയുടെയും ഭര്‍ത്താവിന്‍റെയും പേര് വെളിപ്പെടുത്തിയത്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജയന്തന്‍റെ പേര് പറയാമെങ്കില്‍ പരാതിക്കാരുടെയും പേര് പറയാമെന്ന് പറഞ്ഞ് ഇതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു കെ.രാധാകൃഷ്ണന്‍റെ പ്രസ്താവന വിവാദമായതോടെ ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളടക്കം നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പേര്വെ ളിപ്പെടുത്തിയത് തെറ്റായിപ്പോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.