യുപിയില്‍ കോണ്‍ഗ്രസ് സമാജ് വാദി പാര്‍ട്ടി സഖ്യം

262

ലക്നൊ: ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്തദിവസംതന്നെയുണ്ടാകും. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ ഉള്‍പ്പെടെ മഹാസഖ്യം രൂപീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു. സഖ്യത്തിന് ധാരണയായതോടെ കോണ്‍ഗ്രസിെന്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാദീക്ഷിത് മത്സര രംഗത്ത് നിന്ന് പിന്‍മാറുമെന്ന് അറിയിച്ചു. നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഖിലേഷും ഇന്ന് സഖ്യവാര്‍ത്ത സ്ഥിരീകരിച്ചു. ഇതിലൂടെ സംസ്ഥനത്ത് ആകെയുള്ള 403 സീറ്റില്‍ 75-80 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് റാലികളില്‍ അഖിലേഷും രാഹുല്‍ ഗാന്ധിയും ഒരുമിച്ച്‌ പ്രത്യക്ഷപ്പെടുകയും ചെയ്യും. കഴിഞ്ഞ ദിവസം പാര്ട്ടി അഖിലേന്ത്യാ അധ്യക്ഷ സ്ഥാനവും സൈക്കിള് ചിഹ്നവും യു.പി മുഖ്യമന്ത്രി അഖിലേഷ് സിങ് യാദവ് നയിക്കുന്ന ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

NO COMMENTS

LEAVE A REPLY