ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയനടപടിക്കെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

270

കൊച്ചി : ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയനടപടിക്കെതിരെ എസ്.ശ്രീശാന്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ നിലപാട് അറിയിക്കാന്‍ ബി.സി.സി.ഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസ് വീണ്ടും ഈ മാസം അഞ്ചിന് പരിഗണിക്കും.ബുധനാഴ്ചയാണ് ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജിനല്‍കിയത്. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ 2013 മേയ് 16 ന് മുംബയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.തുടര്‍ന്ന് ശ്രീശാന്തിനെ ബി.സി.സി.ഐ മാച്ചില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു. അച്ചടക്ക സമിതി നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2013 ഒക്ടോബര്‍ മൂന്നിന് ശ്രീശാന്ത് കുറ്റക്കാരാണെന്ന് കണ്ടെത്തി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ, രാജ്യാന്തര മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനു പുറമേ ബി.സി.സി.ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങള്‍ ഇടപെടുന്നതും തടഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹര്‍ജി.

NO COMMENTS

LEAVE A REPLY