മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു ; ചൈനയിൽ വീണ്ടും കോവിഡ് ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്

11

ബെയ്ജിങ്: ചൈനയിൽ വീണ്ടും കോവിഡ് രൂക്ഷമാവുന്നതിനിടെ അവിടുത്തെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വിവിധ ആശുപത്രികളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനി ടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.

ഷി ജിൻപിങ് സർക്കാർ അടച്ചിടൽ നിയന്ത്രണങ്ങൾ ഇളവുചെയ്തതോടെയാണ്. ചൈനയിൽ കോവിഡ് 19 കേസുകൾ കുതിച്ചുയർന്നത് ബെയ്ജിങ് ഷാങ്ഹായി തുടങ്ങിയ വൻനഗരങ്ങളിലെ പ്രതികളിൽ രോഗബാധിതർ നിറഞ്ഞു. അടുത്ത 90 ദിവസത്തിനുള്ളിൽ 60 ശതമാനത്തിലേറെ ചൈനക്കാർക്കും കോവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിനാളുകൾ മരിക്കാനിടയുണ്ടെന്നും അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധനും ആരോഗ്യ സാമ്പത്തിക വിഗ്ധനുമായ എറിക് ഫീഗൽ ട്വീറ്റുചെയ്തിരുന്നു.

NO COMMENTS