അട്ടപ്പാടിയില്‍ പോളിടെക്നിക് വിദ്യാര്‍ഥിക്ക് കുത്തേറ്റു

199

പാലക്കാട് • അട്ടപ്പാടി ഷോളയൂരിലെ സ്വകാര്യ പോളിടെക്നിക്കിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ കുത്തേറ്റ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരീക്കോട് മുക്കം സ്വദേശി ജിതില്‍ ജോയ് ആണ് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യല്‍റ്റി ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത്. വിദ്യാര്‍ഥിയുടെ ദേഹത്ത് കുപ്പി പോലുള്ള മൂര്‍ച്ചയേറിയ ആയുധം കൊണ്ടു മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് ഇരുപതോളം തുന്നലുകളിട്ടുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കാലിനും പരുക്കുണ്ട്. പുലര്‍ച്ചെ രണ്ടര മണിയോടെ ശുചിമുറിയിലേക്കു പോയ ജിതിലിനെ അജ്ഞാതസംഘം പതിയിരുന്ന് പൊട്ടിയ കുപ്പി കൊണ്ട നെഞ്ചത്തും കഴുത്തിലും മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നു പറയുന്നു. കോണിപ്പടിയില്‍ വച്ച്‌ ചവിട്ടി കാലൊടിച്ചെന്നും ജിതിലിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ബഹളം കേട്ട് ഉണര്‍ന്ന സുഹൃത്തുക്കളാണ് ജിതിലിനെ ആശുപത്രിയിലെത്തിച്ചത്. ഹോസ്റ്റലില്‍ ജൂനിയര്‍- സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ തര്‍ക്കം പതിവാണത്രെ. സംഭവം ശ്രദ്ധയില്‍പെട്ടെന്നും കേസെടുത്തിട്ടില്ലെന്നും ഷോളയൂര്‍ പൊലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY