അരുണാചല്‍ പ്രദേശില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം

187

ഗുവാഹത്തി • അരുണാചല്‍ പ്രദേശിലെ വാക്കയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ തീവ്രവാദി ആക്രമണം. അസം റൈഫിള്‍സിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നിന്നു 20 കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.16 അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിനു നേരെ ഉച്ചയ്ക്ക് 1.45നാണ് ആക്രമണം. ഏത് തീവ്രവാദി സംഘടനയാണ് പിന്നിലെന്ന് സൈന്യം വെളിപ്പെടുത്തിയില്ല. പരുക്കേറ്റ ജവാന്‍മാരെ ആശുപത്രികളിലേക്ക് മാറ്റി. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.

NO COMMENTS

LEAVE A REPLY