കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍

168

ശ്രീനഗര്‍• കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍. മൂന്നു ഭീകരര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണ്. ഒരു സൈനികനു പരുക്കേറ്റതായാണ് വിവരം. ശ്രീനഗറിനു പ്രാന്ത പ്രദേശത്തുള്ള ഇഡിഐ ക്യാംപസിനുള്ളിലെ കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ സ്ഥലത്ത് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്നു 48 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ടു ജവാന്‍മാരും ഒരു നാട്ടുകാരനും മൂന്നു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
ഉറിയില്‍ സെപ്റ്റംബര്‍ 18നുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി സെപ്റ്റംബര്‍ 27ന് അര്‍ധരാത്രി ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകളില്‍ മിന്നലാക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഭീകരര്‍ ശക്തമായ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY