ഒാൺലൈൻ സാമ്പത്തികത്തട്ടിപ്പ് : പരാതികൾ കൂടുന്നു

180

തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഒാൺലൈൻ സാമ്പത്തികത്തട്ടിപ്പിന് ഇരയായവരുടെ പരാതികൾ ഏറുന്നു. തലസ്ഥാന ജില്ലയിൽ മാത്രം ഒരാഴ്ചയ്ക്കിടെ റജിസ്റ്റർ ചെയ്തത് നൂറിലേറെ കേസുകൾ. എടിഎം കാർഡ് പുതുക്കാനെന്ന വ്യാജേനെയാണ് തട്ടിപ്പുസംഘം ഫോണിലൂടെ ബന്ധപ്പെടുന്നത്.

ഇത്തരത്തിൽ ഉപഭോക്താക്കളെ കുടുക്കാൻ തട്ടിപ്പുസംഘം നടത്തിയ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. എടിഎം കാർഡ് പുതുക്കാനെന്ന വ്യാജേനെ തലസ്ഥാനത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി തട്ടിപ്പ് സംഘത്തിലെ കണ്ണി നടത്തിയ സംഭാഷണമാണ് മനോരമ ന്യൂസ് പുറത്തുവിട്ടത്.

ബാങ്ക് വിവരം ചോർത്തി വൻ തട്ടിപ്പ്; കേരളത്തിൽനിന്നുമാത്രം കവർന്നത് 130 കോടി

ബാങ്ക് മാനേജർ എന്ന് പരിചയപ്പെടുത്തി ഹിന്ദി ഭാഷയിൽ തട്ടിപ്പുകാരൻ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗം ഇങ്ങനെ–
തട്ടിപ്പുകാരൻ: ബാങ്കിൽ നിന്ന് മാനേജർ ആണ്, നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്കായി. കാർഡിന്റെ പ്രവർത്തനം തുടരണോ അതോ അവസാനിപ്പിക്കണമോ?
ഉപഭോക്താവ്: ഏത് എടിഎമ്മിന്റെ കാര്യമാണ് പറയുന്നത്? എസ്ബിെഎ ആണോ എസ്ബിടി ആണോ?
തട്ടിപ്പുകാരൻ: എസ്ബിടി എടിഎമ്മിന്റെ കാലാവധിയാണ് അവസാനിച്ചത്. പ്രവർത്തനം തുടരണോ അതോ അവസാനിപ്പിക്കണോ?
ഉപഭോക്താവ്: തുടരണം
തട്ടിപ്പുകാരൻ: തുടരണമെങ്കിൽ കാർഡിന്റെ വാലിഡിറ്റി ഡേറ്റ് പറയൂ
ഉപഭോക്താവ്: എന്റെ കൈവശം രണ്ട് മൂന്ന് ബ്രാഞ്ചിന്റെ എടിഎം ഉണ്ട്, ഇതിൽ ഏതിന്റെ കാലാവധിയാണ് അവസാനിച്ചത്.
തട്ടിപ്പുകാരൻ : മൂന്ന് ബ്രാഞ്ചിന്റെ അക്കൗണ്ടുകളും ബ്ലോക്ക് ആയി.
ഉപഭോക്താവ്: ആആ
തട്ടിപ്പുകാരൻ: ഏപ്രിൽ വരെയായിരുന്നു കാലാവധി, പക്ഷെ നിങ്ങൾ കാർഡ് പുതുക്കിയില്ല.
ഉപഭോക്താവ്: എന്റെ കൈവശം ഇപ്പോൾ എസ്ബിടി കാർഡ് ഇല്ല
തട്ടിപ്പുകാരൻ: പിന്നെ ഏത് കാർഡാണ് ഉള്ളത്
ഉപഭോക്താവ്: കൈവശമുള്ളത് എസ്ബിെഎ കാർഡാണ്, പക്ഷെ അതിന്റെ കാലാവധി അവസാനിച്ചിട്ടില്ല.
തട്ടിപ്പുകാരൻ: അത് വിസ കാർഡ് ആണോ അതോ മാസ്റ്റർ കാർഡോ?
ഉപഭോക്താവ്: വിസ കാർഡാണ്
തട്ടിപ്പുകാരൻ: 4591 ആണോ തുടങ്ങുന്നേ?
ഉപഭോക്താവ്: ബാക്കി
തട്ടിപ്പുകാരൻ: 45915
ഉപഭോക്താവ്: 45915002
നിങ്ങൾ മാനേജരാണോ?
തട്ടിപ്പുകാരൻ: അതെ
ഉപഭോക്താവ്: ‌ശരി, ഞാൻ ബാങ്കിൽ നേരിട്ട് പോയി അന്വേഷിച്ച് കാലാവധി പുതുക്കാം.

ബാങ്കിൽ പോയി നേരിട്ട് പരിശോധിക്കട്ടെ എന്ന വാക്കുകൾ കേട്ടപ്പോൾ തട്ടിപ്പുകാരൻ സംഭാഷണം ഉടൻ അവസാനിപ്പിച്ചു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാകും തട്ടിപ്പ് സംഘത്തിന്റെ സംഭാഷണം.
courtesy : manorama online

NO COMMENTS

LEAVE A REPLY