തിരുവനന്തപുരം• ഓണക്കാലത്ത് വ്യാജമദ്യം ഒഴുകുന്നതു തടയാന്‍ സര്‍ക്കാര്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചെക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എക്സൈസ് ആസ്ഥാനത്തിന്റെ മതിലില്‍ വരച്ച ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.