ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അപകടനില തരണം ചെയ്തു

202

മമ്പറം• കൂത്തുപറമ്പ് പാതിരിയാട് ഹൈസ്കൂളിനു സമീപം എംഒപി റോഡില്‍ ഇന്നലെ രാത്രി വെട്ടേറ്റ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ നവജിത് നിവാസില്‍ രാജുവിന്‍റെ മകന്‍ നവജിത് അപകടനില തരണം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. കൈയ്ക്കും കാലുകള്‍ക്കും വെട്ടേറ്റതിനു പുറമെ ശരീരമാസകലം ഇരുമ്ബാണി തറച്ച പട്ടിക കൊണ്ടുള്ള അടിയേറ്റും സാരമായ പരുക്കുകളുണ്ട്. നേരത്തെതന്നെ സിപിഎം – ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പാതിരിയാട് മേഖലയില്‍ പൊലീസ് ഇപ്പോള്‍ പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്..അതേസമയം, നവജിത്തിനുനേരെ നടന്ന കൊലപാതക ശ്രമത്തില്‍ ബിജെപി ധര്‍മ്മടം കമ്മിറ്റി പ്രതിഷേധിച്ചു.പടുവിലായി ഷാജി വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയതിലുള്ള അസഹിഷ്ണുതയാണ് ഈ അക്രമത്തിനു പിന്നിലെന്നും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് ഈ അക്രമമെന്നും ബിജെപി ആരോപിച്ചു അധികാരത്തില്‍ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സിപിഎം നടത്തിയിട്ടുള്ള മനുഷ്യത്വരഹിതമായ അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സാംസ്കാരിക നായകന്‍മാരുടെ നിലപാടു പ്രതിഷേധാര്‍ഹമാണെന്നും ബിജെപി ധര്‍മ്മടം കമ്മിറ്റി ആരോപിച്ചു പി.ആര്‍.രാജന്‍, കെ.പി.ഹരീഷ് ബാബു, എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

NO COMMENTS

LEAVE A REPLY