കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി വിധി ഏറെ ആശ്വാസകരമെന്ന് സുഷമാ സ്വരാജ്

236

ന്യൂ ഡല്‍ഹി: കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി വിധി ഏറെ ആശ്വാസകരമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. കോടതി വിധി കുല്‍ഭൂഷന്‍ ജാദവിന്റെ കുടുംബത്തിനും ഇന്ത്യയ്ക്കും ആശ്വാസം നല്‍കുന്നതാണെന്ന് സുഷമാ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. അന്താരാഷ്ട്ര കോടതിക്ക് മുന്നില്‍ ഇന്ത്യയുടെ വാദങ്ങള്‍ അവതരിപ്പിച്ച ഹരീഷ് സാല്‍വേയോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും നന്ദി പറയുന്നവെന്നും സുഷമാ പ്രതികരിച്ചു. കുല്‍ഭൂഷന്‍ ജാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും. കുല്‍ഭൂഷന്‍ ജാദവ് വിഷയം അന്താരാഷ്ട്ര കോടതിയിലെത്തിക്കുന്നതിനു പിന്നില്‍ പരിശ്രമിച്ച വിദേശകാര്യമന്ത്രാലത്തിലെ എല്ലാ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നതായും സുഷമാ പ്രതികരിച്ചു. ഇന്ത്യയുടെ വാദങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചാണ് കോടതി ശിക്ഷ സ്റ്റേ ചെയ്തിരിക്കുന്നത്. കേസ് പരിഗണിക്കാന്‍ അധികാരമുണ്ടെന്ന് വിധി പ്രസ്താവിച്ച ഐസിജെ പ്രസിഡന്റ് റോണി എബ്രഹാം പറഞ്ഞു.വിഷയം അന്താരാഷ്ട്ര കോടതിയുടെ പരിഗണനയില്‍ വരുന്നതാണെന്ന് ജഡ്ജി വ്യക്തമാക്കി.കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അധികാരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അനുവദിക്കാതിരുന്നത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY