താനൂരില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു : രമേശ് ചെന്നിത്തല

189

തിരുവനന്തപുരം: താനൂരില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷിക്ക് ഒത്താശചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷം കാര്യങ്ങളെ വിമര്‍ശിക്കുമ്ബോള്‍ അസഹിഷ്ണുതയോടു കാണുന്ന മ ഖ്യമന്ത്രിയുടെ പ്രവണത പ്രതിഷേധാത്മകമാണ്. വിമര്‍ശനങ്ങളെ സമചിത്തതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താനൂരിലെ സംഘര്‍ഷത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എം ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളില്‍ പൊലീസ് അതിക്രമിച്ചു കയറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.

NO COMMENTS

LEAVE A REPLY