നന്മ സ്റ്റേറുകള്‍ പൂട്ടാനുള്ള നീക്കത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് താങ്ങാനാവാത്ത രീതിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വില വര്‍ധിച്ച് വരുന്ന ഇക്കാലത്ത് വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ നന്മ സ്റ്റേറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ട സന്ദര്‍ഭത്തില്‍ ഇതെല്ലാം പൂട്ടാനുള്ള സര്‍ക്കാര്‍ നീക്കം ജനദ്രോഹപരമാണ്.
ജനതാല്‍പ്പര്യങ്ങളെ അവഗണിച്ച് കൊണ്ട് ഏകപക്ഷീയമായ തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നതെങ്കില്‍ അതിനെതിരെ ശക്തമായ ജനകീയ സമരത്തെ നേരിടേണ്ടിവരുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.