മുംബൈയില്‍ കെട്ടിടത്തില്‍ തീപിടുത്തം ; 15 പേര്‍ കൊല്ലപ്പെട്ടു

270

മുംബൈ : മുംബൈയില്‍ വ്യാഴാഴ്ച അര്‍ധരാത്രി ഉണ്ടായ തീപിടുത്തതില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ എല്‍ ടി എം ജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ ലോവര്‍ പാരലിലുള്ള പ്രധാന വ്യാപാര കേന്ദ്രമായ കമല മില്‍സ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. കെട്ടിടത്തിലുള്ളള്ള റസ്റ്റോററന്റില്‍ നിന്നും 12.30തോടെയാണ് തീപിടിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇവിടെ നിന്നും അഗ്നിഅതിവേഗം പടര്‍ന്നു പിടിക്കുകയും ചെയ്തു. അര മണിക്കൂര്‍ കൊണ്ട് തീനാളം കെട്ടിടത്തെ വിഴുങ്ങിയതാണ് ദൃക്സാക്ഷികള്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ആ സാധ്യത ഫയര്‍ഫോഴ്സ് അധികൃതര്‍ തള്ളിക്കളയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ഈ കെട്ടിടത്തില്‍ ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. തീ പൂര്‍ണ്ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS