ലീഗൽ സർവീസസ് അതോറിറ്റിയുടെ പുസ്തക ചാലഞ്ച് ശ്രേദ്ധേയമാവുന്നു

17

തിരുവനന്തപുരം : ‘പുസ്തകങ്ങളുടെ പുതുവത്സരം’ എന്ന പേരിൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോം, എസ്.ഒ.എസ് ഭവനുകൾ, പി.റ്റി.പി നഗർ വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കായി ആരംഭിച്ച പുസ്തക ചലഞ്ച് ശ്രദ്ധേയമാവുന്നു. പദ്ധതിയിലേക്കു നിരവധിപേർ പുസ്തകങ്ങൾ നൽകി.

ജില്ലയിലെ ന്യായാധിപർ, അഭിഭാഷകർ, കോടതിജീവനക്കാർ, എഴുത്തുകാർ തുടങ്ങിയവർ പുസ്തകം നൽകി കഴിഞ്ഞു. പൊതുജനങ്ങൾക്കും പുസ്തങ്ങൾ നൽകാം. പുസ്തകങ്ങൾ നൽകുന്നവർ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വഞ്ചിയൂരുള്ള ഓഫീസിൽ ജനുവരി 31 ന് മുൻപായി അവ ഏൽപ്പിക്കണം.

നൽകാൻ സന്നദ്ധതയുള്ളവർ അറിയിച്ചാൽ ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാലീഗൽ വോളന്റീയർമാർ വന്നു പുസ്തകങ്ങൾ ശേഖരിക്കും. ഫോൺ: 0471-2575013.

NO COMMENTS