വീടിനുള്ളില്‍ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു

178

തിരുവനന്തപുരം • വീടിനുള്ളില്‍ ഉറങ്ങിക്കിടന്നയാളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനെ (90) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം.
വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന രാഘവനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും കാലിനുമെല്ലാം ആഴത്തില്‍ മുറിവേറ്റു. ഉടന്‍തന്നെ രാഘവനെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

NO COMMENTS

LEAVE A REPLY