ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ് മുസഫർ വാനി, ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമത്തിലെത്തി കൂടിക്കാഴ്ച നടത്തി

197

ബെംഗലൂരു ∙ കശ്മീരിൽ സൈനിക നടപടിക്കിടെ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ പിതാവ് മുസഫർ വാനി, ജീവനകലാ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ ആശ്രമത്തിലെത്തി കൂടിക്കാഴ്ച നടത്തി. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ശ്രീ ശ്രീ രവിശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആർട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടും ഈ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്.

രണ്ടു ദിവസം മുസഫർ വാനി ആശ്രമത്തിലുണ്ടായിരുന്നുവെന്നും നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തെന്നും ശ്രീ ശ്രീ രവിശങ്കർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം കുറിച്ചു.

ബുർഹാൻ വാനിയുടെ വധത്തെ തുടർന്നാണ് കശ്മീരിൽ സംഘർഷം ഉടലെടുത്തത്. ഇവിടെ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി അയക്കുന്ന സർവകക്ഷി സംഘത്തിൽ ശ്രീ ശ്രീ രവിശങ്കറും ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.