ഇന്ത്യയ്ക്ക് ഒരു റൺസിന്‍റെ തോൽവി

269

ഫോർട് ലോഡർ ഡെയ്ൽ (യുഎസ്)∙ വിൻഡീസിനെതിരായ ട്വന്റി20 മൽസരത്തിൽ ഇന്ത്യയുടെ ലോകേഷ് രാഹുലിന് സെഞ്ചുറി. 46 പന്തിൽ നിന്നാണ് രാഹുൽ സെഞ്ചുറി നേടിയത്. 246 റൺസ് വിജയലക്ഷ്യമാക്കി ബാറ്റു ചെയ്യുന്ന ഇന്ത്യയ്ക്കായി രോഹിത് ശർമ അർധ സെഞ്ചുറി നേടി. 28 പന്തിൽ 62 റൺസ് നേടിയ രോഹിത്ത് ശർമയെ പൊള്ളാർഡ് പുറത്താക്കി. നാലു സിക്സും നാലു ഫോറും ഉൾപ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റൻ ധോണിയാണ് ക്രീസിൽ രാഹുലിന് കൂട്ട്. അജങ്ക്യ രഹാനെ ഏഴു റൺസെടുത്തും വിരാട് കോഹ്‍ലി 18 റൺസെടുത്തും പുറത്തായി.
lewis
ഇവിൻ ലൂയിസ് മൽസരത്തിനിടെ
അമേരിക്കൻ മണ്ണിൽ ആദ്യമായി നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസ് കൂറ്റൻ സ്കോറാണ് നേടിയത്. 48 പന്തിൽ സെഞ്ചുറി നേടിയ ഇവിൻ ലൂയിസും 33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസുമാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഒൻപത് സിക്സും അഞ്ച് ഫോറുകളും ഉൾപ്പെടെയാണ് ഇവിൻ ട്വന്റി–20യിലെ തന്റെ ആദ്യ സെഞ്ചുറി നേടിയത്. 100 റൺസ് നേടിയ ഇവിനെ ജഡേജ പുറത്താക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇവിൻ ലൂയിസും ജോൺസൺ ചാൾസുമാണ് വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 33 പന്തിൽ 79 റൺസ് നേടിയ ജോൺസൺ ചാൾസിന്റെ തകർപ്പൻ അർധ സെഞ്ചുറിയാണ് വിൻഡീസിന് മികച്ച തുടക്കം സമ്മാനിച്ചത്. ഏഴ് സിക്സും ആറു ഫോറും അടങ്ങിയതായിരുന്നു ചാൾസിന്റെ പ്രകടനം. മുഹമ്മദ് ഷാമിയാണ് ചാൾസിനെ പുറത്താക്കിയത്.

Charles
വിൻഡീസ് താരം ജോൺസൺ ചാൾസ് ബാറ്റിങ്ങിനിടെ
ചാൾസ് പുറത്തായതോടെ ലൂയിസ് കളിയേറ്റെടുക്കുകയായിരുന്നു. സ്റ്റുവർട്ട് ബിന്നിയെറിഞ്ഞ 11–ാം ഒാവറിൽ അഞ്ച് സിക്സ് ഉൾപ്പെടെ 32 റൺസാണ് അദ്ദേഹം നേടിയത്. പിന്നീട് ഇറങ്ങിയ ബാറ്റ്സ്മാൻമാർക്ക് കാര്യമായി സ്കോർ ചെയ്യാൻ സാധിച്ചില്ല. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രവീന്ദ്ര ജഡേജയും ബുംറയുമാണ് ഇന്ത്യൻ നിരയിൽ എന്തെങ്കിലും ചെയ്തത്. മുഹമ്മദ് ഷാമി ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒാവറിൽ തന്നെ തങ്ങളുടെ നയം വ്യക്തമാക്കിയാണ് വിൻഡീസ് ബാറ്റ്സ്മാൻമാർ കളി തുടങ്ങിയത്. മുഹമ്മദ് ഷാമിയുടെ ഒാവറിൽ 17 റൺസാണ് വിൻഡീസ് ബാറ്റ്സ്മാൻമാർ നേടിയത്. ഇതിൽ 15 ഉം ചാൾസ് നേടി. ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ ഇന്നു മൽസരിക്കാനില്ല.

Evin-Lewis
ജോൺസൺ ചാൾസും ഇവിൻ ലൂയിസും മൽസരത്തിനിടെ
പ്രദർശന മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇന്ത്യൻ സംഘം മൽസര ക്രിക്കറ്റിനായി ഇന്നാട്ടിലെത്തിയത്. ക്രിക്കറ്റിനുവേണ്ടി യുഎസിൽ നിർമിക്കപ്പെട്ട ഏക സ്റ്റേഡിയമായ സെൻട്രൽ ബ്രോവാർഡ് റീജനൽ പാർക്കിലാണ് രണ്ടു മൽസരങ്ങളും. ഐസിസി അംഗീകാരമുള്ള അമേരിക്കയിലെ ഏക സ്റ്റേഡിയം ഇതാണ്. കരീബിയൻ പ്രീമിയർ ലീഗിലെ ആറു മൽസരങ്ങൾ കഴിഞ്ഞ മൽസരം ഇവിടെ നടത്തിയിരുന്നു. അമേരിക്കൻ മാർക്കറ്റ് ലക്ഷ്യമിട്ടുള്ള ഐസിസിയുടെ നീക്കങ്ങളിൽ പ്രധാനമാണ് ഈ ട്വന്റി20 പരമ്പര.