പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി പി സെന്‍കുമാറിനെ നീക്കിയ കേസില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

169

ന്യൂഡല്‍ഹി:ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയ കേസില്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.
കേസില്‍ വാദം പൂര്‍ത്തിയായി. പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിന് കാരണമായ റിപ്പോര്‍ട്ട് കീഴ്ക്കോടതികളില്‍ മറച്ചുവെച്ചെന്ന് സെന്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ കേസുകള്‍ അന്വേഷണ ഘട്ടത്തിലായതിനാലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY