ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി ബാലകൃഷ്ണന്‍

161

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്തിനെതിരെ ഇതുവരെ സ്വീകരിച്ചതായി സംസ്ഥാനകമ്മിറ്റിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഏതെങ്കിലും നടപടി സ്വീകരിക്കും മുന്‍പ് അദ്ദേഹത്തോട് വിശദീകരണം ചോദിക്കും. ഇക്കാര്യം അദ്ദേഹം പങ്കെടുക്കുന്ന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യുമെന്നും കോടിയേരി പറഞ്ഞു. ശക്തിവേലിനും മറ്റ് പ്രതി കള്‍ക്കും ജാമ്യം കൊടുത്ത സംഭവത്തില്‍ കോടതിയെ കോടിയേരി കോടതിയെ വിമര്‍ശിച്ചു. കോടതിയുടെ സമീപനം സ്വാശ്രയസ്ഥാപനങ്ങളിലെ വൃത്തി കേടുകള്‍ക്ക് പ്രോത്സാഹനമാണ്. പ്രതികള്‍ക്ക് ജാമ്യം കൊടുക്കുകയും ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയും അരുത് എന്ന നിലപാട് ഹൈക്കോടതി പുനഃപരിശോധന നടത്തണം. സ്വാശ്രയകോളേജുകള്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥ സംസ്ഥാനത്തുണ്ടാകുമെന്നും കോടിയേരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY