ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

248

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 45 പോയന്റ് ഉയര്‍ന്ന് 29621ലും നിഫ്റ്റി 9 പോയന്റ് നേട്ടത്തില്‍ 9190ലുമെത്തി. ബിഎസ്ഇയിലെ 1195 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 417 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഇന്‍ഫോസിസ്, എസ്ബിഐ, ഒഎന്‍ജിസി, ടാറ്റമോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, വേദാന്ത, വിപ്രോ, ഹിന്‍ഡാല്‍കോ, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY