വേങ്ങര ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഒരു കെട്ടിടം തകര്‍ന്നു വീണു

179

മലപ്പുറം • വേങ്ങര ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഒരു കെട്ടിടം തകര്‍ന്നു വീണു. കുട്ടികള്‍ എത്തുന്നതിനു മുന്‍പേ രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ആര്‍ക്കും പരുക്കില്ല. അന്‍പതിയെട്ടു വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്നലെ വരെ എട്ടാം ക്ലാസിന്റെ രണ്ടു ഡിവിഷനുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. സ്കൂളില്‍ ആവശ്യമായ ക്ലാസ് മുറികള്‍ ഇല്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

NO COMMENTS

LEAVE A REPLY