ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ തീവ്രവാദിയെ സൈന്യം വധിച്ചു

198

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും വെടിവയ്പ്പ്. ജമ്മുകശ്മീരിലെ അനന്ത്നാഗ്,ബാരാമുള്ള ജില്ലകളിലാണ് സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹറയില്‍ ഒരു ഹിസ്ബുള്‍ തീവ്രവാദിയെ സൈന്യം വധിച്ചു. ഈ മാസം എട്ടിന് അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതിന് ശേഷം പ്രദേശത്ത് കനത്ത ജാഗ്രതയാണ് സൈന്യവും പൊലീസും പുലര്‍ത്തുന്നത്. അതിനിടെയാണ് ഇന്ന് രാവിലെ ബിജ്ബെഹറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടത്..ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘത്തില്‍പ്പെട്ട തീവ്രവാദിയാണ് കൊല്ലപ്പെട്ടതെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. തീവ്രവാദികള്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ബാരാമുള്ള ജില്ലയിലെ സോപ്പോറില്‍ രണ്ട് ദിവസമായി സൈന്യം നിരീക്ഷണം നടത്തി വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു.പ്രദേശം പൊലീസിന്റെയും സൈന്യത്തിന്റേയും നിയന്ത്രണത്തിലാണ്. വെടിവയ്പ്പിനെ തുടര്‍ന്ന് ബുഡ്ഗാമില്‍ നിന്ന് ബനിഹാളിലേക്ക് പോകുന്ന തീവണ്ടി സര്‍വ്വീസ് റെയില്‍വ്വെ റദ്ദാക്കി. പാകിസ്താന്‍ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍ ജമ്മുകശ്മീരില്‍ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അഴിച്ചു വിട്ടിട്ടുള്ളത്. ഭീകരവാദമാണ് പാക്സ്താന്റെ ആയുധമെന്നും അത് ഭീരുക്കളുടെ മാര്‍ഗമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഞായറാഴ്ച്ച കശ്മീരിലെ ഒരു യോഗത്തില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായാല്‍ തിരിച്ചടിക്കുമെന്നും അദേഹം പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

NO COMMENTS

LEAVE A REPLY