സൗദി അറേബ്യയില്‍ ഭീകരാക്രമണം; 2 പേര്‍ കൊല്ലപ്പെട്ടു

208

ദമാം: സൗദി അറേബ്യയില്‍ ഭീകരാക്രമണം. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫ് അവാമിയ മേഖലയിലെ അല്‍മസൂറ ഡിസ്ട്രിക്ടിലുണ്ടായ ഭീകരാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനടക്കം 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ സുരക്ഷാ വിഭാഗത്തെ ലക്ഷ്യമിട്ടെത്തിയ ഭീകരര്‍ വഴിയാത്രക്കാര്‍ക്ക് നേരെയും കനത്ത അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. വിജനമായ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ ഒളിത്താവളമാക്കിയ ഭീകരരാണ് സംഭവത്തിനു പിന്നില്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും പൊതുസുരക്ഷ അപകടത്തിലാക്കുകയും ചെയ്യുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് വയസ്സായ കുട്ടിയും ഒരു പാക്കിസ്ഥാനിയുമാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം പൂര്‍ണമായും സുരക്ഷാ വിഭാഗം ഏറ്റെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശുദ്ധ റമദാനിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭീകര്‍ നടത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത് .രാജ്യത്ത് എല്ലാ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY