മുംബൈയില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു

214

മുംബൈ • നഗരപ്രാന്തമായ മുളുണ്ടില്‍ ഏഴുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഒരാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതായി പൊലീസ് അറിയിച്ചു.ശനിയാഴ്ച രാത്രി അടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ കുട്ടി മടങ്ങിവന്നില്ല.തുടര്‍ന്നുള്ള തിരച്ചിലില്‍ രാത്രി വൈകി ഒരു ട്രക്കിനടിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരമാണു കേസെടുത്തത്.കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം വഴിയരികിലെ ചായ്പിലാണു കുട്ടി താമസിച്ചിരുന്നത്.

NO COMMENTS

LEAVE A REPLY