രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍.

19

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് പ്രാഥമിക വിലയിരുത്തല്‍. എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

മാര്‍ച്ചിനെ പ്രതിരോധിക്കുന്നതിനായുള്ള നടപടിയെടു ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായി. ദേശീയ നേതാവിന്റെ ഓഫീസ് ആണെന്ന പ്രാധാന്യ ത്തോടെ സുരക്ഷ ഒരുക്കിയില്ലെന്നുമാണ് വിലയിരുത്തല്‍.

പൊലീസിനെ മറികടന്നാണ് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. എന്നിട്ടും നടപടി എടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് എഡിജിപിയുടെ വിലയിരുത്തല്‍. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണ്. ഒരാഴ്ചക്കുള്ളില്‍ സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

ആക്രമണമുണ്ടായ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം വിവരങ്ങള്‍ തേടും. അക്രമണ സാധ്യത മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനും ഇന്റലിജന്‍സിനും വീഴ്ച്ചയുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇക്കാര്യവും പരിശോധിക്കും. ഗാന്ധി ചിത്രം തകര്‍ത്തതിനെ കുറിച്ചും വിശദമായി അന്വേഷിക്കും.

NO COMMENTS