ന്യൂഡല്‍ഹി • വികാസ്പുരിയിലെ പ്രമുഖ സ്കൂളില്‍ നാലുവയസ്സുകാരി പീഡനത്തിനിരയായതായി പരാതി.
വെള്ളിയാഴ്ച വൈകിട്ടു നടന്ന സംഭവത്തെക്കുറിച്ചു സ്കൂള്‍ വിട്ടു വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോടു പറയുകയായിരുന്നു. താടിവച്ച ഒരാള്‍ സ്കൂളിലെ ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള ‘പോക്സോ’ നിയമപ്രകാരമാണു കേസ്. സ്കൂള്‍ ജീവനക്കാരെ ചോദ്യംചെയ്തുവരുന്നു.