ശരത് പവാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു

207

ന്യൂഡല്‍ഹി: എന്‍സിപി നേതാവ് ശരത് പവാര്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ലോധ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടിയെന്ന് വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്നാണ് ലോധ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതാണ് 76 വയസ്സുള്ള പവാറിന് തിരിച്ചടിയായത്.

NO COMMENTS

LEAVE A REPLY