ഇന്ന് ലോക പരിസ്ഥിതി ദിനം

1186

ജീവന്റെ നിലനിൽപ്പ് പൂർണമായും ആശ്രയിച്ചിരുന്നത് പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയുമാണ്. അവ ബുദ്ധിപരമായി ഉപയോഗിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. ഈയൊരു ബോധ്യം എല്ലാവർക്കും ഉണ്ടെങ്കിൽ പ്രകൃതിയെ നോവിക്കാൻ ആരും തയ്യാറാവില്ല. ഒരു കുഞ്ഞു ജനിക്കുമ്പോൾ അമ്മയെയും അച്ഛനെയും മാത്രമല്ല പ്രകൃതിയെയും സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കണം.അവിടെ തുടങ്ങണം പ്രകൃതിസംരക്ഷണം.

എല്ലാ വർഷവും പോലെ പുത്തൻ മുദ്രാവാക്യങ്ങളും ആശയങ്ങളുമായി ലോകം മുഴുവൻ ആചരിക്കുന്ന ദിനം. ഓരോ ദിനാചരണങ്ങളും കേവലം ചില ആഘോഷ പരിപാടികളിലും, പ്രസംഗങ്ങളിലും മാത്രം ഒതുങ്ങുകയാണോ? അത്തരത്തിൽ തളളി ക്കളയേണ്ടതാണോ ജൂൺ 5?. കഴിഞ്ഞ വർഷം “മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കുക” എന്ന തീമിലായിരുന്നെങ്കിൽ ഇത്തവണ “ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ” എന്നായിരിക്കുന്നു.
ഈയൊരു മാറ്റമല്ലാതെ മറ്റൊന്നും പ്രകൃതിക്കോ മനുഷ്യനോ പരിസ്ഥിതി ദിനത്തിൽ സംഭവിച്ചതായി അറിയില്ല. എന്നിരുന്നാലും പരിസ്ഥിതി ദിനത്തെ ഇന്ത്യ ഇത്തവണയും വളരെ ഗംഭീരമായി തന്നെ ആതിഥേയത്വം വഹിച്ച് ആചരിക്കുന്നു.

NO COMMENTS