അബുദാബി : പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് സെഡ്. എ മൊഗ്രാലിന് അബു ദാബി എന്‍മകജെ പഞ്ചായത്ത് കെ എം സി സി യാത്രയയപ്പ് നൽകി. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്തു ഭാരവാഹികള്‍ സെഡ് എ മൊഗ്രാലിന് സ്‌നേഹോപഹാരം കൈമാറി .