ഉത്തര്‍പ്രദേശില്‍ സ്‍കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 22 മരണം

275

അലഹബാദ്​: സ്‍കൂള്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 21 കുട്ടികള്‍ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഞ്ചിലാണ് സംഭവം. അപകടത്തില്‍ ബസ് ഡ്രൈവറും മരിച്ചു. നിരവധി കുട്ടികൾക്ക്​ ​ പരിക്കേറ്റു. ഉത്തർപ്രദേശിലെ ​ജെ എസ്​ പബ്​ളിക്​ സ്​കൂളി​ന്‍റെ ബസാണ്​ അപകടത്തിൽപ്പെട്ടത്​. ബസില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 36 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കടുത്ത മൂടൽമഞ്ഞ്​ മൂലം ഉത്തർപ്രദേശിൽ സ്​കൂളുകൾക്ക്​ സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സർക്കാർ ഉത്തരവ്​ ലംഘിച്ച്​ സ്​കൂൾ പ്രവർത്തിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന്​ അടിയന്തരമായി സ്​കൂൾ അടക്കാൻ അധികൃതർ നിർദ്ദേശം നൽകി. സർക്കാർ ഉത്തരവ്​ ലംഘിച്ച്​ പ്രവർത്തിച്ച സ്​കൂളിനെതിരെ കർശന നടപടിയുണ്ടാകുമെന്ന്​ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY