സഫോളാ മസാല ഓട്ട്സില്‍ ഇകോളി ബാക്ടീരിയ

217

തിരുവനന്തപുരം: സഫോളാ മസാല ഓട്ട്സില്‍ ഇകോളി ബാക്ടീരിയ. ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ ഇകോളി ബാക്ടീരിയായെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ ഉല്‍പ്പനം വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് എഫ്.എം.സി.ജി സപ്ലൈകോയ്ക്ക് ഉള്‍പ്പെടെ നല്‍കിയ നിര്‍ദേശത്തിന്റെ കോപ്പി പുറത്ത്. ഉത്തരവ് പുറത്തിറങ്ങി ഒരു മാസം കഴിഞ്ഞിട്ടും സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ ഉല്‍പ്പെടെ ഒട്ടുമിക്ക ഇടങ്ങളിലും സഫോളാ മസാല ഓട്ട്സ് ലഭ്യമാണ്. കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സഫോളാ മസാല ഓട്ട്സില്‍ ഗുരുതരമായ അളവില്‍ ഇകോളി ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് വിവരം നവംബര്‍ 17നാണ് ഗുണനിലവാര പരിശോധകര്‍ എഫ്.എം.സി.ജി അധികൃതരെ റഫറന്‍സ് (1) ലറ്റര്‍ നമ്ബര്‍ക്യൂഎ14938/09(2) എന്ന കത്ത് മുഖേന രേഖാമൂലം അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് നവംബര്‍ 24ന് എഫ്.എം.സി.ജി മാനേജര്‍ എം.189888/16 നമ്ബര്‍ ഉത്തരവ് മുഖേന സപ്ലൈകോ അധികൃതരെ ഉല്‍പ്പനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മാരിക്കോ ലിമിറ്റഡ് മേയ് 24ന് നിര്‍മ്മിച്ച എസി 0516ബിബി24 എന്ന ബാച്ചിലുള്ള ഓട്ട്സിലാണ് ഇകോളി ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. 2011ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേട്സ് റെഗുലേഷ്യന്‍സ് ആക്‌ട്ിലെ 2.2.1(24) ക്ലോസിന് വിരുദ്ധമായ അളവിലാണ് ഓട്ട്സിലെ ഇകോളി ബാക്ടീരിയായുടെ അളവ്. എന്നാല്‍ ഉത്തരവിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിപണിയില്‍ പലയിടങ്ങളിലും സഫോളാ മസാല ഓട്ട്സ് ലഭ്യമാണ്.പ്രമേഹം ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള രോഗികളാണ് ആരോഗ്യ പരിപാലനത്തിന്റെയും ക്രമീകരണത്തിന്റെയും പേരില്‍ ഓട്ട്സുകളെ ആശ്രയിക്കുന്നത്. പ്രതിരോധശേഷി കുറവായവര്‍ മലിനമായ ഭക്ഷണം പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നതിനാല്‍ ഇത്തരം സാധനങ്ങള്‍ വില്‍ക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. മൂത്രാശയ രോഗങ്ങളും ഡയേറിയ പോലുള്ള അതീവഗുരുതരമായ രോഗങ്ങളും ഇതിന്റെ ഉപയോഗം മൂലം പിടിപെടുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.
സിവില്‍ സപ്ലൈസില്‍ ഗുണനിലവാര പരിശോധനയുടെ ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ അവിഹിത ഇടപെടലാണ് പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ഓട്ട്സ് ഔട്ട്ലെറ്റുകളില്‍ ഉള്‍പ്പെടെ വില്‍ക്കാന്‍ കാരണം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കമ്ബനിക്കെതിരെ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല വിപണിയില്‍ ഇറക്കിയ ഉല്‍പ്പ്ന്നങ്ങള്‍ വിറ്റഴിക്കാന്‍ സാവകാശം നല്‍കുന്നതിനാണ് ഉത്തരവ് മന:പൂര്‍വ്വം വെച്ച്‌ താമസിപ്പിച്ചതും.

NO COMMENTS

LEAVE A REPLY