ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്നു കോടിയേരി ബാലകൃഷ്ണന്‍

164

തിരുവനന്തപുരം: ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ എഴുന്നേറ്റു നില്‍ക്കാത്തതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി.
തിയേറ്ററിലെ ദേശീയ ഗാനാലാപനത്തെ ചില കേന്ദ്രങ്ങള്‍ വൈകാരിക വിഷയമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നു കോടിയേരി പറഞ്ഞു. ദേശീയഗാനാലാപനത്തെ വൈകാരിക വിഷയമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY