ഐഎസ്‌എല്ലില്‍ നോര്‍ത്ത് ഈസ്റ്റ്യുണൈറ്റഡിന് വിജയം

263

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവയ്ക്കെതിരെ നോര്‍ത്ത് ഈസ്റ്റ്യുണൈറ്റഡിന് വിജയം. ഗുഹാട്ടിയില്‍ വെച്ച്‌ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് എഫ്സി ഗോവയ്ക്കെതിരെ 2-0 നാണ് വിജയം സ്വന്തമാക്കിയത്. ഇന്ദിരാഗാന്ധി അത്ലറ്റിക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിന് വേണ്ടി അല്‍ഫാരോയ്ണ് ഗോള്‍ സ്വന്തമാക്കിയത്. 20-ാം മിനിറ്റിലൂം 62-ാം മിനിറ്റിലുമാണ് നോര്‍ത്ത് ഈസ്റ്റിനുവേണ്ടി അല്‍ഫാരിയോ ഗോള്‍ നേടിയത്.കഴിഞ്ഞ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനെതിരെ നോര്‍ത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളിലും നോര്‍ത്ത് ഈസ്റ്റ് വിജയം സ്വന്തമാക്കി. നോര്‍ത്ത് ഈസ്റ്റിന്‍റെ അടുത്ത മത്സരം മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്.