ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണ ; സിപിഎം പച്ചയായ അവസരവാദി ; ബിജെപി നേതാവ് കെ സുരേന്ദ്രന്‍

175

തിരുവനന്തപുരം: ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലാണെന്ന് തുറന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സിപിഎമ്മിന്റേത് പച്ചയായ അവസരവാദമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലും, മഞ്ചേശ്വരം വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎം കോണ്‍ഗ്രസ് രഹസ്യ കൂട്ടുക്കെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞ സുരേന്ദ്രന്‍ പാലക്കാട് നഗരസഭയില്‍ ഇപ്പോഴും ഇത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ആരോപിച്ചു.

കാസര്‍കോട് ജില്ലയില്‍ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്നത് സിപിഎം കോണ്‍ഗ്രസ് കൂട്ടുക്കെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നടക്കാന്‍ പോകുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പാണെന്നും അതില്‍ സിപിഎമ്മിന് കാര്യമായ റോളില്ലെന്നും സുരേന്ദ്രന്‍ അറിയിച്ചു. കേന്ദ്രത്തില്‍ മത്സരം നടക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് അതിനിടിയില്‍ സിപിഎമ്മിന് സ്ഥാനമില്ലന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

NO COMMENTS