അഹമ്മദാബാദില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 2000 രൂപയുടെ കെട്ടുകള്‍ പിടിച്ചെടുത്തു

179

അഹമ്മദാബാദ്: അഹമ്മദാബാദില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 12.40 ലക്ഷത്തിന്‍റെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്. 2000, 500,100, 20 രൂപയുടെയാണ് കെട്ടുകള്‍. മാരുതി സ്വിഫ്ട് കാറില്‍ സഞ്ചരിച്ച മൂന്നു പുരുഷന്മാരാണ് പണം കടത്തിയത്. പിടിച്ചെടുത്ത പണം ആദായ നികുതി അധികൃതര്‍ക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. എന്നാല്‍ വിവാഹ ആവശ്യത്തിനായി വിവിധ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ച തുകയാണെന്ന് ഉടമകള്‍ പറഞ്ഞുവെങ്കിലും വിവാഹ ക്ഷണക്കത്ത് പോലെ യുള്ള ഒരു തെളിവും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് പണം ആദായ നികുതി വകുപ്പിന് കൈമാറിയത്. വിവാഹ ആവശ്യത്തിനായി 2.5 ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍റെ മറവില്‍ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ വ്യാപകമായി കള്ളപ്പണക്കാര്‍ മാറ്റിയെടുക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് പുതിയ നിബന്ധനകള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.