ജിഷ്ണു പ്രണോയി കോപ്പി അടിച്ചതിന് തെളിവില്ലെന്ന് എ.ഡി.ജി.പി

301

തൃശ്ശൂര്‍: പാമ്ബാടി നെഹ്റു കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയി കോപ്പി അടിച്ചതിന് തെളിവില്ലെന്ന് എ.ഡി.ജി.പി സുധേഷ് കുമാര്‍. ജിഷ്ണു കോപ്പി അടിച്ചതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു. ജിഷ്ണുവിന്റെ ആത്മഹത്യയെക്കുറിച്ചും കോളജ് മാനേജുമെന്റിന്റെ പീഡനത്തെക്കുറിച്ചും അന്വഷിക്കാന്‍ കോളജിലെത്തിയതായിരുന്നു അദ്ദേഹം. ജിഷ്ണുവിന്റെ സഹപാഠികളുമായി സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം ഈ നിലപാടിലെത്തിയത്. കോപ്പിയടിച്ചതിന്റെ പേരില്‍ ജിഷ്ണുവിനെ താക്കീത് ചെയ്തിരുന്നതായി കോളേജ് അധികൃതര്‍ മുമ്ബ് പറഞ്ഞിരുന്നു. സംഭവത്തില്‍ കോളേജിന്റെ വാദങ്ങള്‍ കേരള സാങ്കേതിക സര്‍വകലാശാലയും തള്ളിക്കളഞ്ഞിരുന്നു. പരീക്ഷയ്ക്കിടെ കോപ്പിയടിച്ച ജിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ വാദിച്ചിരുന്നത്. എന്നാല്‍ ക്ലാസ്സ് റൂമില്‍ വച്ച്‌ ജിഷ്ണുവിനെ അധ്യാപകര്‍ അപമാനിച്ചെന്നും ജിഷ്ണുവിന്റെ മൃതദേഹത്തില്‍ കണ്ട മുറിപാടുകള്‍ മര്‍ദ്ദമേറ്റതിന്റെ ലക്ഷണമാണെന്നുമാണ് ജിഷ്ണുവിന്റെ കുടുംബവും സഹപാഠികളും ആരോപിക്കുന്നത്.

NO COMMENTS

LEAVE A REPLY