ഒ. രാജഗോപാലിന്‍റെ തലയ്ക്കു സുഖമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി

237

തൊടുപുഴ• ബിജെപി നേതാവ് ഒ. രാജഗോപാലിന്‍റെ മനോനില തെറ്റിയെന്നു വൈദ്യുതി മന്ത്രി എം.എം.മണി. പ്രായത്തിന്‍റെ പ്രശ്നമാണ് രാജഗോപാലിന്. കേരളീയ ജനതയ്ക്കു പറ്റിയ വിഡ്ഢിത്തമാണ് രാജഗോപാലിനെ വിജയിപ്പിച്ചതെന്നും മണി പറഞ്ഞു. ഇടുക്കി ഏലപ്പാറയിലെ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാലിന്‍റെ കൈയില്‍ നിറയെ കള്ളപ്പണമുണ്ടെന്നും അതു മറയ്ക്കാന്‍ വേണ്ടിയാണു അദ്ദേഹം നരേന്ദ്ര മോദിയെ അനുകൂലിക്കുന്നതെന്നും മണി ആരോപിച്ചു. ചൊവ്വാഴ്ച പുതിയ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് വിവാദ പ്രസ്തവനയുമായി എം.എം.മണി രംഗത്തുവന്നിരിക്കുന്നത്.