ബസ് നിർത്തിയിട്ട ലോറിക്കു പിന്നിലിടിച്ച് ബസ് ക്ലീനർ മരിച്ചു

151

പാലക്കാട് ∙ ദേശീയപാത കഞ്ചിക്കോട് ചുള്ളിമടയിൽ കോളജ് വിദ്യാർഥികളുമായി വിനോദയാത്രയ്ക്കു പോയ ടൂറിസ്റ്റ് ബസ് നിർത്തിയിട്ട ലോറിക്കു പിന്നിലിടിച്ച് ബസ് ക്ലീനർ മരിച്ചു. 15 പേർക്കു പരുക്കേറ്റു.

ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരം പൂജപ്പുര, മുടുവൻ മുകളിൽ മധുസൂധനൻ ആശാരിയുട മകൻ ശ്രീദേവ്(25) ആണു മരിച്ചത്. പുലർച്ചെ 4.30നാണ് അപകടം. നാഗർകോവിലിൽ നിന്നു ഊട്ടിലേയ്ക്കുപോയ സത്യം എൻജിനീയറിങ് കോളജ് ബസാണ് അപകടത്തിൽപ്പെട്ടത്.

പരുക്കേറ്റവരെ കോയമ്പത്തൂർ മെഡിക്കൽ കോളജിലും പാലക്കാട്ട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയിലെ ഗതാഗതം ഒന്നര മണിക്കൂറിലേറെ സ്തംഭിച്ചു.