ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

175

കണ്ണൂർ ∙ പഴയങ്ങാടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാട്ടൂൽ സൗത്തിലെ സാബിറ നിവാസിലെ മുഹമ്മദ് ഷാക്കീർ (20) ആണ് മരിച്ചത്. തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയാണ്.

സഹപാഠി മാട്ടുൽ സൗത്തിലെ യു.വി.സഹൽ ജമാലി (19) നെ പരുക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.