ചെര്‍പ്പുളശ്ശേരിയില്‍ രണ്ടാം ക്ലാസ്സ്‌ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

243

തൃശ്ശൂര്‍ : ചെര്‍പ്പുളശ്ശേരിയില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ചെര്‍പ്പുളശേരി ഗവ യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരിയെ ഈ മാസം 8ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന് വിവരം കിട്ടിയതിനെ തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്. മിഠായി വാങ്ങിത്തരാം എന്ന വ്യാജേന അധ്യാപകന്‍ കുട്ടിയെ വിളിപ്പിച്ച ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
തുടര്‍ന്ന് അധ്യാപകന്‍ വി.പി ശശികുമാറിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പട്ടാമ്ബി സ്വദേശിയായ ഇയാള്‍ അഞ്ചു മാസം മുമ്ബാണ് സ്കൂളില്‍ എത്തിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.

NO COMMENTS

LEAVE A REPLY