സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന്റെ രണ്ടാംഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

160
photo credit : manorama online

തിരുവനന്തപുരം∙ സ്റ്റാര്‍ട്ട്അപ്പ് വില്ലേജിന്റെ രണ്ടാംഘ’മായ ​SV.CO​ എന്ന ലോകത്തെ ആദ്യ സ്റ്റുഡന്റ്‌സ് ഡിജിറ്റല്‍ ഇന്‍കുബേറ്ററും രാജ്യത്തെ 50 ലക്ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ട്അപ് പരിശീലന പരിപാടിയായ #സ്റ്റാര്‍ട്ട്ഇന്‍കോളജിന്റെ (#StartInCollege) പ്രചാരണവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാര്ട്ട്അപ്പുകള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ഇക്കൊല്ലം നീക്കിവച്ച 300 കോടി രൂപ കേന്ദ്ര ബജറ്റില്‍ കേന്ദ്ര ശാസ്ത്ര, സാങ്കേതിക വകുപ്പ് രാജ്യത്താകെയുള്ള സ്റ്റാര്ട്ട്അപ്പുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയെക്കാളും വലുതാണ് എന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

സിലിക്കൺ വാലിയിലേതിനു തുല്യമായ ലോകോത്തര ഭൗതിക സാഹചര്യങ്ങളുടെ സൃഷ്ടി ലക്ഷ്യമാക്കിയാണ് ഇത്തവണത്തെ സംസ്ഥാനത്തെ ബജറ്റില്‍ കൊച്ചിയില്‍ ടെക്‌നോളജി ഇന്നവേഷന്‍ സോൺ സ്ഥാപിക്കാന്‍ 225 കോടി രൂപ നീക്കിവച്ചിരിക്കുന്നത്. ഇവിടെ ആയിരം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയും. സ്വന്തം ആശയങ്ങളെ പ്രവര്‍ത്തന മാതൃകകളാക്കി മാറ്റുന്നതിന് ഇക്കൊല്ലം 1000 സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനു അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കാനായി അഞ്ച് പ്രധാന തന്ത്രങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. ലോകോത്തര വിവര വിനിമയ സംവിധാനം, ലോകനിലവാരമുള്ള പ്രതിഭാ വികസന പരിപാടി, ലോകനിലവാരമുള്ള ഫണ്ടിങ് സംവിധാനം, സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് പോലെ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലെ ലോകനിലവാരമുള്ള ഇന്‍കുബേറ്ററുകള്‍ എിവയാണ് ഇവയും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY