പശ്ചിമ ബംഗാളില്‍ പന്ത്രണ്ടുവയസ്സുകാരിയെ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊന്നു

258

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ പന്ത്രണ്ടുവയസ്സുകാരിയെ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. ഇവരില്‍ ഒരാള്‍ ഒല കാബ് ഡ്രൈവറാണ്.
മധ്യ കൊല്‍ക്കൊത്തയിലെ തെരുവില്‍ പാതയോരത്ത് ഉറങ്ങിക്കിടന്ന കുടുംബത്തിലെ കുട്ടിയെ ആണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ഡ്രൈവര്‍മാര്‍ എടുത്തുകൊണ്ടുപോയത്.ഇതറിഞ്ഞയുടന്‍തന്നെ കുട്ടിയുടെ അമ്മ നിലവിലിച്ചുവെങ്കിലും ഇവര്‍ കുട്ടിയുമായി കടന്നുകളഞ്ഞിരുന്നു.
ദക്ഷിണ കൊല്‍ക്കൊത്തയിലെ പാര്‍ക് സര്‍കസ് ഫ്ളൈ ഓവറില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി.

തുടര്‍ന്ന് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം പാലത്തില്‍ നിന്നും കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതിനാല്‍ ഉടന്‍ തന്നെ പിടികൂടാന്‍ കഴിഞ്ഞതായി പോലീസ് അറിയിച്ചു.
നഗരത്തിലെ ഒരു മദ്യശാലയില്‍ നിന്നും ഇരുവരും മദ്യപിച്ച ശേഷമാണ് ബ്രാബോണ്‍ റോഡിലെ തെരുവില്‍ കഴിഞ്ഞിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയെതെന്നും പോലീസ് പറയുന്നു.

NO COMMENTS

LEAVE A REPLY