പാക്ക് സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ മരിച്ചു

186

ശ്രീനഗര്‍ • അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം. ജമ്മു കശ്മീരിലെ രജൗറി സെക്ടറില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ മരിച്ചു. നാലുപേര്‍ക്കു പരുക്കേറ്റു. പാക്കിസ്ഥാനു തക്ക മറുപടി നല്‍കിയതായി സേന ഓഫിസര്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ നടന്ന മൂന്നാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇന്നലെയുണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയും ‍ഞായറാഴ്ചയും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്ത്യന്‍ സേനാ പോസ്റ്റുകള്‍ക്കുപുറമേ ഗ്രാമങ്ങളെ ലക്ഷ്യമിട്ടും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.