ദേശീയ പതാക കൊണ്ട് മൂക്കുപിടിക്കുകയും മുഖം തുടയ്ക്കുകയും ചെയ്ത സംഭവത്തില്‍ അറബിക് അധ്യാപകന്‍ അറസ്റ്റില്‍

194

പഴയങ്ങാടി: ദേശീയ പതാക കൊണ്ട് മൂക്കുപിടിക്കുകയും മുഖം തുടയ്ക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അറബിക് അധ്യാപകന്‍ അറസ്റ്റില്‍. ബിഹാര്‍ പൂര്‍ണിയ ജില്ലയിലെ ഇര്‍ഫാന്‍ അലി (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്ത് 16നാണ് സംഭവം.
നെരുവമ്ബ്രം പുല്ലാഞ്ഞിടയിലെ പീസ് പബ്ലിക് സ്കൂള്‍ അറബിക് അധ്യാപകനും പഴയങ്ങാടി സലഫി മസ്ജിദിലെ ഇമാമുമാണ് ഇര്‍ഫാന്‍ അലി. ബുധനാഴ്ച രാവിലെ പുല്ലാഞ്ഞിടയില്‍ വെച്ചാണ്പോലീസ് അറസ്റ്റ് ചെയ്തത്. ‘
ആഗസ്ത് 15 ന് പീസ് പബ്ലിക് സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. വൈകിട്ട് പതാക താഴ്ത്തിയപ്പോള്‍ മഴ നനഞ്ഞതിനെ തുടര്‍ന്ന് ക്ലാസ് മുറിയില്‍ ഉണക്കാന്‍ വെച്ചിരുന്നു.