ഐഎസ്എസ് രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു

198

നിരോധിത സംഘടനയായ ഇസ്ലാമിക് സേവാ സംഘിന്റെ (ഐ.എസ്.എസ്) രഹസ്യയോഗം ചേര്‍ന്നെന്ന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയടക്കം ആറ് പ്രതികളെ വെറുതെവിട്ടു.
മദനിയുടെ പിതാവിനെയും കോടതി വെറുതെ വിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് കോടതിയുടെ നടപടി. 1992ലെ ബാബ്റി മസ്ജിദ് സംഭവത്തിന് പിന്നാലെ കൊല്ലം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടില്‍ രഹസ്യയോഗം ചേര്‍ന്നെന്നായിരുന്നു കേസ്. എറണാകുളം സെഷന്‍ കോടതിയുടേതാണ് ഉത്തരവ്. ശാസ്താംകോട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 24 വര്‍ഷത്തിന് ശേഷമാണ് വിധിയുണ്ടായിരിക്കുന്നത്.