ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ പ്രശാന്ത് ഭൂഷന്റെ വീടിന് നേരെ ആക്രമണം

174

ദില്ലി: ശ്രീകൃഷ്ണനെ അപമാനിച്ച് ട്വിറ്റര്‍ സന്ദേശമെഴുതിയ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ നോയിഡയിലെ വീടിനു നേരെ ആക്രമണം. പ്രശാന്ത് ഭൂഷന്റെ വീട്ടു മതിലില്‍ ഏഴെട്ട് പേരടങ്ങുന്ന സംഘം മഷി ഒഴിച്ചു. സംഭവം നടക്കുമ്പോാള്‍ പ്രശാന്ത് ഭൂഷണ്‍ വീട്ടിലില്ലായിരുന്നു. ഷേക്‌സ്പിയറിന്റെ റോമിയോ ഒരാളെയാണ് പ്രണയിച്ചിരുന്നതെങ്കില്‍ ഒരുപാട് സ്ത്രീകളെ ശല്യം ചെയ്ത ശ്രീകൃഷ്ണന്‍ ഇതിഹാസ പൂവാലനാണെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. യോഗി ആദിത്യനാഥിന് പൂവാലവേട്ട സംഘത്തിന്റെ പേര് ആന്റി കൃഷ്ണ സ്‌ക്വാഡ് എന്നാക്കാന്‍ ധൈര്യമുണ്ടോയെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയും വിശ്വഹിന്ദു പരിഷത്തും കോണ്‍ഗ്രസും പ്രശാന്ത് ഭൂഷനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

NO COMMENTS

LEAVE A REPLY