കായംകുളം- എറണാകുളം പാസഞ്ചറില്‍നിന്നു വീണു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റു

143

ആലപ്പുഴ• കായംകുളം- എറണാകുളം പാസഞ്ചറില്‍നിന്നു വീണു യാത്രക്കാരനു ഗുരുതരമായി പരുക്കേറ്റു. തന്നെ ആരോ തള്ളിയിട്ടതാണെന്നു യാത്രക്കാരന്‍ പൊലീസിനു പരാതി നല്‍കി. വര്‍ക്കല ഇളഭാഗം സജ്ന മന്‍സിലില്‍ അബ്ദുല്‍ സലാമിനെ സാരമായി പരുക്കേറ്റ നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു