റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബെര്‍ഗിലുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

187

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബെര്‍ഗിലുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. സെന്‍റ് പീറ്റേഴ്സ് ബെര്‍ഗിലെ മെട്രോ സ്റ്റേഷനിലാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ തകര്‍ന്ന മെട്രോ ട്രെയിന്‍റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ട്രെയിനില്‍ സ്ഥാപിച്ചിരുന്ന അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മെട്രോ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്റ്റേഷനില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തെ തുടര്‍ന്ന് വടക്കന്‍ റഷ്യയിലെ ഏഴോളം മെട്രോ സ്റ്റേഷനുകള്‍ അടച്ചു.

NO COMMENTS

LEAVE A REPLY