അവധിക്കാലം ചെലവിടാനെത്തി : ഭീകരതയ്ക്ക് ഇരയായി

236

ന്യൂഡല്‍ഹി • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരി താരിഷി ജെയിന്‍ (18) യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ താരിഷിയുടെ പിതാവ് സഞ്ജീവ് ജെയിന്‍ 20 വര്‍ഷമായി ധാക്കയില്‍ വസ്ത്രവ്യാപാരിയാണ്. അവധിക്കാലം ചെലവിടാനാണു താരിഷി ധാക്കയിലെത്തിയത്.ഭീകരാക്രമണത്തില്‍ തലനാരിഴയ്ക്കു രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരനായ ഡോ. സത്യപാലും ഉള്‍പ്പെടുന്നു. ബംഗാളി സംസാരിച്ചതിനാല്‍ അദ്ദേഹം ബംഗ്ലദേശിയാണെന്നു തെറ്റിദ്ധരിച്ചു ഭീകരര്‍ വിട്ടയയ്ക്കുകയായിരുന്നു. താരിഷിയുടെ പിതാവുമായി സംസാരിച്ചെന്നും കുടുംബാംഗങ്ങള്‍ക്കു ധാക്കയിലെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.